കഞ്ചാവുമായി പിടിയിൽ
1536818
Thursday, March 27, 2025 4:16 AM IST
പെരുമ്പാവൂർ: 800 ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി സലിം മണ്ഡലി (27) നെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.
ഒന്പതു കിലോ കഞ്ചാവ് പിടികൂടിയതിന്റെ തുടരന്വേഷണത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ബായി കോളനിയിൽ കഞ്ചാവ് വില്പനയ്ക്കായി നിൽക്കുകയായിരുന്നു.