ലുക്കൗട്ട് നോട്ടീസുള്ളയാൾ വിദേശത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെ കുടുങ്ങി
1536815
Thursday, March 27, 2025 4:16 AM IST
നെടുമ്പാശേരി: ലുക്കൗട്ട് നോട്ടീസുള്ളയാൾ വിദേശത്തേക്ക് പോകാനെത്തിയപ്പോൾ വിമാനത്താവളത്തിൽ പിടിയിലായി. കൊല്ലം സ്വദേശി ഗോപിനാഥൻ നായരാണ് പിടിയിലായത്. പണം തട്ടിപ്പിൽ കോട്ടയം വിജിലൻസാണ് ഇയാളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതോടെ ഇയാൾ മുങ്ങി. ഇതേത്തുടർന്ന് വിജിലൻസ് ലുക്കൗട്ട് നോട്ടീസ് ഇറക്കുകയായിരുന്നു.
അബുദാബി വഴി അമേരിക്കയിലേക്ക് പോകാൻ നെടുമ്പാശേരിയിലെത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്. നെടുമ്പാശേരി പോലിസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കോട്ടയം വിജിലൻസിന് കൈമാറി.