യുവാവ് കായലിൽ വീണ് മരിച്ചു
1536750
Wednesday, March 26, 2025 10:49 PM IST
പനങ്ങാട്: നെട്ടൂരിൽ റെയിൽവെ പാലത്തിൽനിന്നും കായലിൽ വീണ് യുവാവ് മരിച്ചു. പനങ്ങാട് വ്യാസപുരം അരയശേരി റോഡ് പുളിക്കത്തറ ശിവന്റെ മകൻ ശരത്താ(26)ണ് മരിച്ചത്. ഓണ്‍ലൈൻ മത്സ്യവിതരണ കന്പനി ജീവനക്കാരനായിരുന്നു.
ചൊവ്വാഴ്ച അർധരാത്രിയോടെ മൂന്നു സുഹൃത്തുക്കളോടൊപ്പം നെട്ടൂർ കുന്പളം റെയിൽവെ മേൽപ്പാലത്തിൽ ഇരുന്നു സംസാരിക്കുന്നതിനിടെയായിരുന്നു അപകടത്തിൽപ്പെട്ടതെന്നും ഉടൻ തങ്ങൾ ശരത്തിനെ കരയ്ക്കു കയറ്റി മരടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നുമാണ് സുഹൃത്തുക്കൾ പറയുന്നത്. സംസ്കാരം നടത്തി. മാതാവ്: സുനിത. സഹോദരി: അനു.