ലഹരി വേട്ട : കഞ്ചാവുമായി ഇതര സംസ്ഥാനക്കാർ പിടിയിൽ
1536593
Wednesday, March 26, 2025 5:06 AM IST
പെരുമ്പാവൂർ: കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. ഒഡീഷ മലാട സ്വദേശി സന്തോഷ് കുമാർ മൊഹന്തി(27), ആസാം നൗഗോൺ സ്വദേശി ദിൻ ഇസ്ലാം(35) എന്നിവരെയാണ് കുറുപ്പുംപടി പോലീസ് പിടികൂടിയത്.
പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 2.667 കിലോഗ്രാം കഞ്ചാവ് ഇവരിൽ നിന്നും പിടികൂടി. തിങ്കളാഴ്ച രാത്രി മേതല തുരങ്കം ഭാഗത്ത് കടയുടെ മുൻവശത്ത് ചാക്കിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് ശേഖരം കണ്ടെത്തിയത്.
പെരുമ്പാവൂർ എഎസ്പി ശക്തി സിംഗ് ആര്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സിഐ വി.എം. കേഴ്സൻ, എസ്ഐ മാരായ എൽദോ പോൾ, പി.വി. ജോർജ്, ഇബ്രാഹിം കുട്ടി, എഎസ്ഐ എം.ബി. സുബൈർ, പി.ജെ. സിജി തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.