തൃപ്പൂണിത്തുറയിൽ മധ്യവയസ്ക്കന് സൂര്യാതപമേറ്റു
1536586
Wednesday, March 26, 2025 5:06 AM IST
തൃപ്പൂണിത്തുറ: സൂര്യാതപമേറ്റ് മധ്യവയസ്ക്കന്റെ പുറം പൊള്ളി. വടക്കേക്കോട്ട പള്ളിപ്പറമ്പിൽ ജോസി (53) നാണ് സൂര്യാതപമേറ്റത്. വീടിന്റെ ഓടിന് മുകളിൽ വീണ മാവിലകൾ നീക്കം ചെയ്യുന്നതിനിടെയായിരുന്നു സൂര്യാതപമേറ്റത്. കഴിഞ്ഞ ഞായറാഴ്ച 11 ഓടെയായിരുന്നു സംഭവം.
ഷർട്ട് ഇടാതെ മാവിലകൾ നീക്കുന്നതിനിടെ ശരീരത്തിന്റെ പിന്നിൽ ചൊറിച്ചിലുണ്ടായി. പിന്നീടാണ് സൂര്യാതപമാണന്നറിഞ്ഞത്.