കോതമംഗലം കൺവൻഷൻ ഇന്നാരംഭിക്കും
1536584
Wednesday, March 26, 2025 4:55 AM IST
കോതമംഗലം: തീർഥാടന കേന്ദ്രമായ കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കോതമംഗലം ബൈബിൾ കൺവൻഷന് ഇന്ന് തുടക്കമാകും. ദീർഘകാലം കോതമംഗലം കൺവൻഷന്റെ രക്ഷാധികാരിയായിരുന്ന ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ അനുസ്മരണത്തോടെ ആരംഭിക്കുന്ന കൺവൻഷൻ 30ന് സമാപിക്കും.
ഏബ്രഹാം മാർ സേവേറിയോസ് മെത്രാപ്പോലീത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത തുടങ്ങി പ്രഗൽഭരായ സുവിശേഷകർ വചനപ്രഘോഷണം നടത്തും. ഡീൻ കുര്യാക്കോസ് എംപി, ആന്റണി ജോൺ എംഎൽഎ വിശിഷ്ടാതിഥിയാകും.
എല്ലാ ദിവസവും വൈകിട്ട് അഞ്ചിന് നമസ്കാരവും തുടർന്ന് 101 അംഗ ഗായക സംഘത്തിന്റെ നേതൃത്വത്തിൽ ഗാനശുശ്രൂഷയും തുടർന്ന് വചന ശുശ്രൂഷയും നടക്കും.
ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ തുത്തൂട്ടി ഗ്രീഗോറിയൻ ധ്യാനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ രാവിലെ 9.30ന് പള്ളിയിൽ പകൽ ധ്യാനവും ഉണ്ടായിരിക്കും. കൺവൻഷൻ ദിവസങ്ങളിൽ കോതമംഗലത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു പള്ളിയിലേക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
യാക്കോബായ സഭയുടെ നവാഭിഷിക്തനായ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് പ്രഥമൻ ബാവ ഏപ്രിൽ അഞ്ചിന് രാവിലെ 7.30ന് കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കുർബാന അർപ്പിക്കും.