ഇലഞ്ഞിയെ ഹരിത പഞ്ചായത്തായി പ്രഖ്യാപിച്ചു
1536583
Wednesday, March 26, 2025 4:55 AM IST
ഇലഞ്ഞി: ഇലഞ്ഞി പഞ്ചായത്തിനെ ഹരിത പഞ്ചായത്തായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ അധ്യക്ഷത വഹിച്ചു. മാലിന്യ സംസ്കരണ രംഗത്ത് മികച്ച മാതൃകകളായ കുടുംബശ്രീ യൂണിറ്റുകളെയും എഡിഎസ് യൂണിറ്റുകളെയും വ്യക്തികളെയും ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു.
നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ഹരിത റാലി ഇലഞ്ഞി ബസ് സ്റ്റാൻഡ് ഗാന്ധി സ്വകയറിൽനിന്ന് ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ റാലി ഫ്ലാഗ് ഓഫ് ചെയ്തു.