‘ലഹരിക്കെതിരെ ബോധവത്കരണം തെരുവോരങ്ങളിലൂടെ’
1536582
Wednesday, March 26, 2025 4:55 AM IST
കോതമംഗലം: കെസിബിസി മദ്യവിരുദ്ധ സമിതി കോതമംഗലം രൂപത, പ്രോലൈഫ്, സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, കത്തോലിക്ക കോണ്‍ഗ്രസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മാജിക്കിലൂടെ മജീഷ്യന്‍ ജോയ്സ് മുക്കുടം നടത്തുന്ന ‘ലഹരിക്കെതിരെ ബോധവത്കരണം തെരുവോരങ്ങളിലൂടെ’ പദ്ധതി കോതമംഗലം സെന്റ് ജോർജ് കത്തീഡ്രല്‍ അങ്കണത്തില്‍ വികാരി റവ. ഡോ. തോമസ് ചെറുപറമ്പില്‍ ഉദ്ഘാടനം ചെയ്തു.
മദ്യവിരുദ്ധസമിതി രൂപത പ്രസിഡന്റ് ജെയിംസ് കോറമ്പേല്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ബിഷപ്സ് ഹൗസില്‍ എത്തിയശേഷം മലയിന്‍കീഴ്, തങ്കളം, നെല്ലിക്കുഴി, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, ചെറിയപള്ളിത്താഴം, കോഴിപ്പിള്ളി എന്നീ കേന്ദ്രങ്ങളില്‍ മാജിക് ഷോ അവതരിപ്പിച്ചു.