മുട്ടയ്ക്ക് അടയിരുന്ന മലമ്പാമ്പിനെ പിടികൂടി
1536577
Wednesday, March 26, 2025 4:55 AM IST
കോതമംഗലം: കീരമ്പാറയിൽ സ്വകാര്യ വ്യക്തിയുടെ വീടിന്റെ ഔട്ട് ഹൗസിനോട് ചേർന്ന് പ്ലാസ്റ്റിക് പടുതയ്ക്കടിയിൽ മുട്ടയിട്ട് അടയിരുന്ന മലമ്പാമ്പിനെ പിടികൂടി. ചെറായില്‍ വിന്‍സന്റിന്റെ വീടിന്റെ ഔട്ട് ഹൗസിനോട് ചേർന്നാണ് പാമ്പ് അടയിരുന്നത്.
17 മുട്ടകളുണ്ടായിരുന്നു. യാദൃശ്ചികമായാണ് വീട്ടുകാര്‍ പാമ്പിനെ കണ്ടത്. സ്നേക്ക് റസ്ക്യൂവറായ വാവേലി സ്വദേശി സണ്ണി വര്‍ഗീസ് എത്തിയാണ് പാമ്പിനെ കൂട്ടിലാക്കിയത്. 10 കിലോയോളം ഭാരമുണ്ടായിരുന്ന പാമ്പിനേയും മുട്ടകളേയും പിന്നീട് വനപാലകര്‍ക്ക് കൈമാറി.