കീരംപാറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ : ഇടവക കാര്യാലയം, വിശ്വാസ പരിശീലന കേന്ദ്രം വെഞ്ചിരിപ്പ് നാളെ
1536576
Wednesday, March 26, 2025 4:55 AM IST
കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ പുതുതായി നിര്‍മിച്ച ഇടവക കാര്യാലയത്തിന്റെയും വിശ്വാസ പരിശീലന കേന്ദ്രത്തിന്റെയും വെഞ്ചിരിപ്പ് നാളെ നടക്കും. തിരുനാള്‍ ആഘോഷങ്ങള്‍ 28 മുതല്‍ 31 വരെ നടക്കുമെന്ന് വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ അറിയിച്ചു.
നാളെ വൈകുന്നേരം അഞ്ചിന് പൊന്തിഫിക്കല്‍ കുര്‍ബാന, സന്ദേശം - ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിൽ, 6.30ന് ഇടവക കാര്യാലയത്തിന്റെയും മതബോധന കേന്ദ്രത്തിന്റെയും വെഞ്ചിരിപ്പ്.
28ന് വൈകുന്നേരം അഞ്ചിന് സെന്റ് മേരീസ് ഗ്രോട്ടോ വെഞ്ചിരിപ്പ്, കൊടിയേറ്റ്, പൊന്തിഫിക്കല്‍ കുര്‍ബാന, സന്ദേശം - ബിഷപ് ജോണ്‍ നെല്ലിക്കുന്നേല്‍, 6.30ന് നേര്‍ച്ച വെഞ്ചിരിപ്പ്.
29ന് വൈകുന്നേരം അഞ്ചിന് നവീകരിച്ച സെന്റ് ജോസഫ് ഹാള്‍ വെഞ്ചിരിപ്പ്, പൊന്തിഫിക്കല്‍ കുര്‍ബാന, സന്ദേശം - മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, 6.30ന് പ്രദക്ഷിണം, പാച്ചോര്‍ നേര്‍ച്ച, 7.30ന് കരിമരുന്ന് കലാപ്രകടനം, ചെണ്ട, വയലിന് ഫ്യൂഷന്‍.
30ന് രാവിലെ ഏഴിന് കുര്‍ബാന, 10ന് സെന്റ് ജോര്‍ജ് ഗ്രോട്ടോ വെഞ്ചിരിപ്പ്, പൊന്തിഫിക്കല്‍ കുര്‍ബാന, സന്ദേശം - മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, 11.30ന് പ്രദക്ഷിണം. 31ന് വൈകുന്നേരം 5.30ന് കുര്‍ബാന (സെമിത്തേരി ചാപ്പലിൽ), 6.30ന് സെമിത്തേരി വെഞ്ചിരിപ്പ് തുടര്‍ന്ന് ശ്രാദ്ധസദ്യ.