ബജറ്റ്: പ്രതിപക്ഷം ഇറങ്ങിപ്പോയി
1536574
Wednesday, March 26, 2025 4:23 AM IST
കളമശേരി: കളമശേരി നഗരസഭയിൽ നടന്ന ബജറ്റ് ചർച്ചയുടെ വോട്ടെടുപ്പു വേളയിൽനിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. നഗരസഭ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളോട് മുഖം തിരിച്ചു നിൽക്കുന്ന ബജറ്റാണിതെന്നാരോപിച്ചായിരുന്നു പ്രതിപക്ഷ ബഹിഷ്കരണം. ചർച്ചയിൽ ചെയർപേഴ്സൺ സീമ കണ്ണൻ അധ്യക്ഷയായി.
പ്രതിപക്ഷം ബഹിഷ്കരിച്ചതോടെ അധ്യക്ഷൻ ബജറ്റ് പാസായതായി പ്രഖ്യാപിച്ചു. പ്രതിപക്ഷത്തുനിന്ന് ടി.എ. അസൈനാർ ചർച്ചയ്ക്ക് നേതൃത്വം നൽകി. ചർച്ചയ്ക്ക് ശേഷം വാക്കൗട്ട് നടത്തിയ പ്രതിപക്ഷം നഗരസഭാ അങ്കണത്തിൽ ബജറ്റിന്റെ പ്രതീകാത്മക കോപ്പി കത്തിച്ചു.