കാമറകൾ ഉദ്ഘാടനം ചെയ്തു
1536573
Wednesday, March 26, 2025 4:23 AM IST
തൃപ്പൂണിത്തുറ: പൾസ് ഓഫ് തൃപ്പൂണിത്തുറ കൊച്ചിൻ കംപ്യൂട്ടേഴ്സിന്റെ സഹകരണത്തോടെ കിഴക്കേക്കോട്ടയിൽ സ്ഥാപിച്ചിട്ടുള്ള കാമറകളുടെ ഉദ്ഘാടനം ഹിൽപാലസ് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ കെ.എൽ. യേശുദാസ് നിർവഹിച്ചു.
പൾസ് ഓഫ് തൃപ്പൂണിത്തുറ പ്രസിഡന്റ് പ്രകാശ് അയ്യർ അധ്യക്ഷത വഹിച്ചു. എസ്ഐ കെ. അനില , ജെയിംസ് മാത്യു, അബ്ദുൾ ഗഫൂർ തുടങ്ങിയവർ പ്രസംഗിച്ചു.