ജേതാക്കൾക്ക് സ്വീകരണം
1536572
Wednesday, March 26, 2025 4:23 AM IST
മഞ്ഞപ്ര: ഉത്തരാഖണ്ഡിൽ നടന്ന ദേശീയ ഗെയിംസ് വോളിബോളിൽ സ്വർണ മെഡൽ നേടിയ അമൽ കെ. തോമസിനും, ദേശീയ ഗെയിംസിൽ നെറ്റ് ബോളിൽ വെള്ളി മെഡൽ നേടിയ പി.പി. ജസ്മോനും മഞ്ഞപ്ര മാസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. റോജി എം. ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.
മാസ് ക്ലബ് പ്രസിഡന്റ് ജോമോൻ കാവുങ്ങ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കാവുങ്ങ, മഞ്ഞപ്ര പഞ്ചായത്ത് പ്രസിഡന്റ് വത്സല കുമാരി വേണു, മുൻ ദേശീയ താരം മൊയ്തീൻ നൈന, സംസ്ഥാന വോളിബോൾ പുരുഷ കോച്ച് ബിജോയ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു.