ലഹരിക്കെതിരെ ബോധവത്കരണവുമായി മിൽമ
1536571
Wednesday, March 26, 2025 4:23 AM IST
ചൊവ്വര:മിൽമ എറണാകുളം മേഖല യൂണിയന്റെ നേതൃത്വത്തിൽ ചൊവ്വര ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മയക്കുമരുന്ന് ബോധവത്കരണ പരിപാടിയും വിദ്യാർഥികൾക്കായുള്ള മിൽമ ഉത്പന്നങ്ങളുടെ വിതരണോദ്ഘാടനവും നടത്തി.
ആലുവ അർബൻ സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. ബി.എ. അബ്ദുൽ മുത്തലിബ് ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് വിപിൻദാസ് അധ്യക്ഷത വഹിച്ചു. മിൽമ എറണാകുളം മേഖല യൂണിയൻ ഡയറക്ടർ ബോർഡ് അംഗം കെ.സി. മാർട്ടിൻ പദ്ധതി വിശദീകരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. ഷംസുദ്ദീൻ, മെമ്പർ കെ.പി. സുകുമാരൻ, മിൽമ ഉദ്യോഗസ്ഥൻ കെ.എ. അനിൽ എന്നിവർ സംസാരിച്ചു. ക്ലാസിനു ശേഷം മിൽമയുടെ ഐസ് ക്രീം കൂപ്പൺ, പേട എന്നിവ കുട്ടികൾക്ക് സൗജന്യമായി വിതരണം നടത്തി.