അമൃതയിൽ ശില്പശാല തുടങ്ങി
1536568
Wednesday, March 26, 2025 4:23 AM IST
കൊച്ചി: അമൃത വിശ്വവിദ്യാപീഠം കൊച്ചി കാമ്പസിൽ ത്രിദിന അന്താരാഷ്ട്ര മാധ്യമ പഠന ഗവേഷണ ശില്പശാല ആരംഭിച്ചു. കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം എസ്.എസ്. നാഗേഷ് ഓൺലൈനായി പങ്കെടുത്തു.
അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. ശില്പശാല നാളെ സമാപിക്കും.