ചോറ്റാനിക്കര ഇനി സമ്പൂർണ ശുചിത്വ പഞ്ചായത്ത്
1536566
Wednesday, March 26, 2025 4:23 AM IST
ചോറ്റാനിക്കര: മാലിന്യ മുക്ത നവകേരളം കർമ പദ്ധതിയുടെ ഭാഗമായി ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിനെ സമ്പൂർണ ശുചിത്വ പഞ്ചായത്തായി ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് പ്രഖ്യാപിച്ചു.
ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എം.ആർ. രാജേഷ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് പുഷ്പ പ്രദീപ്, എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ കെ.ജെ. ജോയ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.കെ. സിജു, ലതാ ഭാസി, പഞ്ചായത്ത് സെക്രട്ടറി ബീഗം സൈന, മുളന്തുരുത്തി ബ്ലോക്ക് അംഗങ്ങളായ കെ.കെ. അജി , ജൂലിയറ്റ് ബേബി തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ ഹരിതകർമസേനയേയും കുടുംബശ്രീ-മാലിന്യ സംസ്കരണ തൊഴിലാളികളെയും ആദരിച്ചു.