വനം മന്ത്രിയെ പുറത്താക്കണം: തൃണമൂൽ കോൺഗ്രസ്
1536561
Wednesday, March 26, 2025 4:12 AM IST
ആലുവ: മൂന്നാർ രാജപാത ജനമുന്നേറ്റ യാത്രയിൽ പങ്കെടുത്ത കോതമംഗലം രൂപത മുൻ അധ്യക്ഷൻ മാർ ജോർജ് പുന്നക്കോട്ടിലിനെതിരെ കേസെടുത്ത വനം വകുപ്പും, വനം മന്ത്രിയും ഭരണഘടനയോടുള്ള വെല്ലുവിളിയാണ് നടത്തുന്നതെന്ന് തൃണമൂൽ കോൺഗ്രസ്.
വനം മന്ത്രിയെ പുറത്താക്കാനുള്ള നടപടികൾ ഗവർണർ സ്വീകരിക്കണമെന്ന് എറണാകുളം ജില്ലാ കോ ഓർഡിനേറ്റർ ഡൊമിനിക് കാവുങ്കൽ ആവശ്യപ്പെട്ടു.