വനിതാ കമ്മീഷന് അദാലത്ത്: 23 പരാതികള്‍ക്ക് പരിഹാരം
1533388
Sunday, March 16, 2025 4:23 AM IST
കൊച്ചി: വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ പി. സതീദേവിയുടെ അധ്യക്ഷതയില്‍ സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തില്‍ 23 പരാതികള്‍ തീര്‍പ്പാക്കി. 80 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. 44 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. രണ്ട് പരാതികളില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റിയുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയതായി ഒരു പരാതി സ്വീകരിച്ചു.
വനിതാ കമ്മീഷന് അംഗങ്ങളായ എലിസബത്ത് മാമ്മന്‍ മത്തായി, വി.ആര്. മഹിളാമണി, കമ്മീഷന് ഡയറക്ടര്‍ ഷാജി സുഗുണന്, പാനല്‍ അഭിഭാഷകരായ കെ.ബി. രാജേഷ്, സ്മിത ഗോപി, വി.എ. അമ്പിളി, കൗണ്‍സിലര്‍ പ്രമോദ് തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.