റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത വിദ്യാർഥിനികളെ ആദരിച്ചു
1533384
Sunday, March 16, 2025 4:15 AM IST
കോലഞ്ചേരി: ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത സെന്റ് പീറ്റേഴ്സ് കോളജ് എൻസിസി കേഡറ്റകളായ എം. ഹൃദ്യ, താര രാജൻ, ദേവിക ബിജു, പ്രതീക്ഷ ദീപു എന്നിവരെ കോളജ് മാനേജ്മെന്റും എൻസിസി യൂണിറ്റും ചേർന്ന് ആദരിച്ചു.
കേരളത്തിൽനിന്ന് ആദ്യമായിട്ടാണ് എൻസിസി വനിതാ ബാൻഡ് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്നത്. ആറുമാസത്തോളം വരുന്ന പരിശീലനത്തിനോടുവിലാണ് ഈ സംഘം ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്തത്.
കോളജ് ട്രസ്റ്റ് ചെയർമാൻ ബാബു പോൾ, പ്രിൻസിപ്പൽ ബിനുജ ജോസഫ്, വൈസ് പ്രിൻസിപ്പൽ കെ.പി. ജോസ്, എൻസിസി ഓഫീസർ ലെഫ്റ്റനന്റ് ജിൻ അലക്സാണ്ടർ, കെ.ആർ. ഹേമ, ബേസിൽ ബി. മാത്യു, എൽദോ കുര്യാക്കോസ്, എ.എം. അശ്വിൻ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.