ബോധവത്കരണവും ലഘുലേഖ വിതരണവും
1533382
Sunday, March 16, 2025 4:15 AM IST
മൂവാറ്റുപുഴ: ലഹരിക്കെതിരെ ‘അരികിലുണ്ട് അധ്യാപകർ’ എന്ന സന്ദേശവുമായി കെഎസ്ടിഎ മൂവാറ്റുപുഴ ഉപജില്ലാ കമ്മിറ്റിയിലെ ടീച്ചേഴ്സ് ബ്രിഗേഡിന്റെ നേതൃത്വത്തിൽ ബോധവത്കരണ സമ്മേളനവും ലഘുലേഖ വിതരണവും നടത്തി.
ജനങ്ങൾക്കിടയിൽ ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. നഗരസഭാംഗം ആർ. രാകേഷ് ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ഉപജില്ലാ പ്രസിഡന്റ് ജോഹർ ഫരീദ് അധ്യക്ഷത വഹിച്ചു.