ലാന്പ് ലൈറ്റിംഗ് സെറിമണി
1533381
Sunday, March 16, 2025 4:15 AM IST
കൂത്താട്ടുകുളം: കൂത്താട്ടുകുളം ദേവമാതാ സ്കൂൾ ഓഫ് നഴ്സിംഗിൽ ഒന്നാം വർഷ വിദ്യാർഥികളുടെ ലാന്പ് ലൈറ്റിംഗ് സെറിമണി നടന്നു. തിരിതെളിക്കൽ ചടങ്ങ് കൂത്താട്ടുകുളം സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പി.വി. ശാന്തകുമാർ ഉദ്ഘാടനം ചെയ്തു. മദർ പ്രൊവിൻഷ്യൽ സിസ്റ്റർ മറീന ഞാറക്കാട്ടിൽ അധ്യക്ഷത വഹിച്ചു.
നഴ്സിംഗ് സുപ്രണ്ട് സിസ്റ്റർ അനീറ്റ് കട്ടിപ്പറന്പിൽ വിദ്യാർഥികൾക്കുള്ള പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ദേവമാതാ ചാപ്ലിൻ ഫാ. കുര്യാക്കോസ് നരിതൂക്കിൽ, ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ റോസ്മിൻ പഴയകാരി,
ഹോളി ഫാമിലി പള്ളി വികാരി ഫാ. ജെയിംസ് കുടിലിൽ, നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ സിസ്റ്റർ പൗളിൻ, നഴ്സിംഗ് ട്യൂട്ടർമാരായ നീതു ബേബി, ഗീതു വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ സ്കോളർഷിപ്പ് ജേതാക്കൾക്കുള്ള സമ്മാനദാനം നടന്നു.