വാഴക്കുളം ബൈബിൾ കൺവൻഷൻ 19 മുതൽ
1533374
Sunday, March 16, 2025 4:05 AM IST
വാഴക്കുളം: കർമല ആശ്രമ ദൈവാലയത്തിലെ കാർമൽ പ്രാർഥനാ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലുള്ള 31-ാമത് ബൈബിൾ കൺവൻഷൻ 19 മുതൽ 23 വരെ വാഴക്കുളം കാർമൽ സ്റ്റേഡിയത്തിൽ നടത്തും.
19 ന് വൈകുന്നേരം അഞ്ചിന് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. വാഴക്കുളം സെന്റ് ജോർജ് ഫൊറോന വികാരി ഫാ. ഫ്രാൻസിസ് ആലപ്പാട്ട് ബൈബിൾ പ്രതിഷ്ഠ നിർവഹിക്കും.
തിരുവനന്തപുരം മൗണ്ട് കാർമൽ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ അഞ്ചു ദിവസത്തെ കൺവൻഷനിൽ വചന പ്രഘോഷണം നടത്തും. വികാരി ജനറാൾ മോൺ. വിൻസെന്റ് നെടുങ്ങാട്ട്, മൂവാറ്റുപുഴ കാർമൽ പ്രോവിൻസ് പ്രൊവിൻഷ്യാൾ ഫാ. മാത്യു മഞ്ഞക്കുന്നേൽ, കർമല ആശ്രമ ശ്രേഷ്ഠൻ ഫാ. തോമസ് മഞ്ഞക്കുന്നേൽ, ഫാ. ആന്റണി ഉരുളിയാനിക്കൽ തുടങ്ങിയവർ വിവിധ ദിവസങ്ങളിലെ തിരുകർമങ്ങൾക്ക് കാർമികത്വം വഹിക്കും.
എല്ലാ ദിവസവും വൈകുന്നേരം 4.30 ന് ജപമാല, അഞ്ചിന് കുർബാന, 6.15ന് ഗാനശുശ്രൂഷ, വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ, ഒന്പതിന് സമാപനം എന്നിങ്ങനെയാണ് കൺവൻഷൻ പരിപാടികളെന്ന് കാർമൽ പ്രയർ ഗ്രൂപ്പ് ഡയറക്ടർ ഫാ. സിന്റോ ആലുങ്കൽ, ലീഡർ ജോസ് പുളിക്കായത്ത് എന്നിവർ അറിയിച്ചു.