കായലിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
1533261
Saturday, March 15, 2025 10:47 PM IST
അരൂർ: കുന്പളം പാലത്തിൽ നിന്ന് കായലിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എഴുപുന്ന പഞ്ചായത്ത് 10-ാം വാർഡിൽ ഐവളംതറ സുധീഷ് (സുജി-30) ആണ് മരിച്ചത്.
അരൂർ അഗ്നിരക്ഷാസേന, കൊച്ചിയിൽ നിന്നുള്ള സ്കൂബാ സംഘം, അരൂർ പോലീസ് എന്നിവർ ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പാലത്തിന്റെ സമീപത്ത് നിന്നു യുവാവിന്റെ ബൈക്ക് പോലീസ് കണ്ടെടുത്തിരുന്നു. സുധീഷ് അവിവാഹിതനാണ്. സംസ്കാരം നടത്തി. പിതാവ്: സുധാകരൻ. മാതാവ്: ഷീബ. സഹോദരൻ: ഹരിജിത്ത്.