ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച് ചെറുപൊതികളിലാക്കി വില്പനയും
1533102
Saturday, March 15, 2025 4:50 AM IST
കൊച്ചി: കോളജ് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചത് ഹോളി ആഘോഷം കൊഴുപ്പിക്കാനെന്ന് പോലീസ്. ഉപയോഗവും വിപണനവുമാണ് ലക്ഷ്യമിട്ടിരുന്നത്. വില്പനയ്ക്ക് മുന്നോടിയായി ആവശ്യക്കാരില്‍ നിന്ന് പണപ്പിരിവ് നടത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
ഹോസ്റ്റലില്‍ ലഹരി പദാർഥങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഇവ വലിക്കുന്നതിനായി പ്രത്യേക മുറി ഉപയോഗിച്ചിരുന്നതായും ആരോപണമുണ്ട്. കഞ്ചാവ് ഹോസ്റ്റലിലെത്തിച്ച് ആവശ്യക്കാര്‍ ചെറു പൊതികളിലാക്കി വില്പന നടത്തിയിരുന്നതായും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.