‘സാന്പത്തിക ആനുകൂല്യങ്ങൾ പുനസ്ഥാപിക്കണം’
1533097
Saturday, March 15, 2025 4:43 AM IST
മൂവാറ്റുപുഴ: സംസ്ഥാന സർക്കാർ ജീവനക്കാരുടെ തടഞ്ഞുവച്ചിരിക്കുന്ന എല്ലാ സാന്പത്തികാനുകൂല്യങ്ങളും പുനസ്ഥാപിക്കണമെന്ന് കേരള എൻജിഒ സംഘ് മൂവാറ്റുപുഴ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.
19 ശതമാനം ക്ഷാമബത്ത കുടിശിക, 11ാം ശന്പള പരിഷ്കരണ കുടിശിക, ലീവ് സറണ്ടർ ഉൾപ്പെടെ എൽഡിഎഫ് ഭരണത്തിൽ സർക്കാർ ജീവനക്കാർക്ക് വലിയ നഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. 12-ാം ശന്പള പരിഷ്കരണ കാലഘട്ടം ഒൻപത് മാസങ്ങൾ കഴിഞ്ഞിട്ടും ഒരു കമ്മീഷനെ പോലും വയ്ക്കാൻ സർക്കാർ തയാറാവത്തതിൽ സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി.
ആദായ നികുതി പരിധി ഉയർത്തിയ കേന്ദ്ര സർക്കാർ തീരുമാനം ജീവനക്കാർക്ക് ഏറെ ഗുണം ചെയ്യുന്നതാണെന്നും അതിൽ ബിജെപി സർക്കാരിന് സമ്മേളനം നന്ദി രേഖപ്പെടുത്തി.
സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് ജെ.എസ്. അജയൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് അജീഷ് തന്പാൻ അധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി അനുരാജ് പായിപ്ര മുഖ്യപ്രഭാഷണം നടത്തി.
സമ്മേളനത്തിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എ.ബി. നിശാന്ത് കുമാർ, സി.എൻ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി സി.എൻ. സുരേന്ദ്രൻ (പ്രസിഡന്റ്), പി.എച്ച്. വിനോദ് (വൈസ് പ്രസിഡന്റ്), അജീഷ് തന്പാൻ (സെക്രട്ടറി), എം.എം അനീഷ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു.