കാതോലിക്ക വാഴ്ചയ്ക്കെതിരായ പ്രചാരണങ്ങള്‍ നിർഭാഗ്യകരമെന്ന് യാക്കോബായ സഭ
1533092
Saturday, March 15, 2025 4:43 AM IST
പുത്തന്‍കുരിശ് : ലബനോനില്‍ നടക്കുന്ന മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്ക വാഴ്ചയ്ക്ക് എതിരെ ഓര്‍ത്തഡോക്സ് വിഭാഗം നടത്തുന്ന പ്രചാരണങ്ങള്‍ ആത്മവഞ്ചനയെന്ന് മീഡിയാ സെല്‍ ചെയര്മാന് കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത .
അടിസ്ഥാനരഹിതവും ന്യായയുക്തമല്ലാത്തതുമായ പ്രസ്താവനകള്‍ വീണ്ടും പ്രചരിപ്പിച്ച് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനും മലങ്കര സഭാ തര്‍ക്കം കലുഷിതമാക്കാനും ഓര്‍ത്തഡോക്സ് വിഭാഗം നടത്തുന്ന ശ്രമങ്ങള്‍ തികച്ചും നിരാശാജനകവും നിര്‍ഭാഗ്യകരവുമാണെന്ന് മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു.