സാമൂഹ്യ പ്രവർത്തന ദിനം
1533090
Saturday, March 15, 2025 4:32 AM IST
കോതമംഗലം: പുതുപ്പാടി മരിയൻ അക്കാദമി സോഷ്യൽ വർക്ക് വിഭാഗവും കേരള അസോസിയേഷൻ ഓഫ് പ്രഫഷണൽ സോഷ്യൽ വർക്കും സംയുക്തമായി സാമൂഹ്യ പ്രവർത്തന ദിനാചരണം നടത്തി. സംസ്ഥാന വനിതാ കമ്മീഷൻ മുൻ അഗം ഡോ. ലിസി ജോസ് ഉദ്ഘാടനം ചെയ്തു.
കോളജ് ചെയർമാൻ പ്രഫ. ബേബി എം. വർഗീസ് അധ്യക്ഷത വഹിച്ചു. കാപ്സ് എറണാകുളം ചാപ്റ്ററിന്റെ പ്രസിഡന്റ് ഫാ. സോജൻ പനഞ്ചിക്കൽ, കാപ്സ് അസിസ്റ്റന്റ് ജനറൽ സെക്രട്ടറി ഡോ കെ.ആർ. അനീഷ്, എം.എസ്. വിറ്റിൽ നിക്സണ്, ശ്രീകുമാർ, എൽദോ മാർ ബസേലിയോസ് കോളജ് സോഷ്യൽ വർക്ക് വിഭാഗം മേധാവി ജിൽസി മാത്യു, കോളജ് പ്രിൻസിപ്പൽ ഡോ. സോളമൻ കെ. പീറ്റർ,
മരിയൻ അക്കാദമി ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പ് മേധാവി സുജ തോമസ്, ഫാക്കൽട്ടി കോ-ഓർഡിനേറ്റർ അനുമോൾ ജോയ്, സ്റ്റുഡന്റ് കോ-ഓർഡിനേറ്റർ ഹേബ ജോർജ്, അക്ഷയ് സെബാസ്റ്റ്യൻ, എക്സണ്‍ കെ. ഷാന്റൻ എന്നിവർ നേതൃത്വം നൽകി.