നിയുക്ത കാതോലിക്ക കരിങ്ങാച്ചിറ കത്തീഡ്രലിൽ പ്രാർഥന നടത്തി
1533084
Saturday, March 15, 2025 4:32 AM IST
തൃപ്പൂണിത്തുറ: ജോർജിയൻ തീർത്ഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ നിയുക്ത കാതോലിക്ക ജോസഫ് മാർ ഗ്രീഗോറിയോസ് സന്ധ്യാ പ്രാർത്ഥന നടത്തി. യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്o കാതോലിക്കാ ബാവയായുള്ള സ്ഥാനാരോഹണത്തിനു മുന്നോടിയായാണ് കത്തീഡ്രൽ സന്ദർശിച്ചത്.
പരേതരായ വൈദികരുടെ കബറിങ്കൽ ധൂപപ്രാർഥനയും നടത്തി. കത്തീഡ്രൽ വികാരി ഫാ. റിജോ ജോർജ് കൊമരിക്കൽ, ട്രസ്റ്റിമാരായ എം.വി. പീറ്റർ, വി.പി. സാബു എന്നിവരുടെ നേതൃത്വത്തിൽ മെത്രാപ്പോലീത്തായെ സ്വീകരിച്ചു.