സംസ്ഥാന പാതയിൽ ഫുട്ബോൾ കളിച്ച് യൂത്ത് കോൺ. പ്രതിഷേധം
1533082
Saturday, March 15, 2025 4:32 AM IST
വൈപ്പിൻ: മാലിപ്പുറം സ്വന്തത്ര മൈതാന നവീകരണത്തിന്റെ മറവിൽ കളിക്കളം ഓപ്പൺ സ്റ്റേജ്, ഓപ്പൺ ജിം, കാർ പാർക്കിംഗ് ഏരിയ എന്നിവ ആക്കി മാറ്റുവാനുള്ള അധികൃതരുടെ നീക്കത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസുകാർ വൈപ്പിൻ സംസ്ഥാന പാതയിൽ ഫുട്ബോൾ കളിച്ച് പ്രതിഷേധിച്ചു.
നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം ഡിസിസി വൈസ് പ്രസിഡന്റ് ടിറ്റോ ആന്റണി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺ. മണ്ഡലം പ്രസിഡന്റ് വിശാഖ് അശ്വിൻ നേതൃത്വം നൽകി.