കാലടിയിൽ മാലിന്യ സംസ്കരണത്തിനും ഭവന നിർമാണത്തിനും മുൻഗണന
1533078
Saturday, March 15, 2025 4:22 AM IST
കാലടി: ഭവന നിര്‍മാണത്തിനും മാലിന്യ സംസ്കരണ പദ്ധതികള്‍ക്കും മുന്‍തൂക്കം നല്കി കാലടി ഗ്രാമപഞ്ചായത്ത് ബജറ്റ്. 43,57,07,683.30 വരവും 42,37,09,000 രൂപ ചെലവും 1,19,98,683.30 നീക്കിയിരിപ്പും പ്രീക്ഷിക്കുന്ന ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ഷാനിദ നൗഷാദ് അവതരിപ്പിച്ചു.
സേവന മേഖലയ്ക്കാണ് കൂടുതല്‍ പരിഗണന നല്‍കിയിട്ടുള്ളത്.
ഉത്പാദന മേഖലയില്‍ 1,04,60,000 രൂപയും സേവന മേഖലയില്‍ 12,38,64,000 രൂപയും പശ്ചാത്തല മേഖലയില്‍ 2,50,99,000 രൂപയും വകയിരുത്തി. ലൈഫ് ഭവന പദ്ധതി പദ്ധതിക്കായി 5,65,00000 രൂപ വകയിരുത്തിയിട്ടുണ്ട്. മാലിന്യ നിര്‍മാര്‍ജ്ജന പദ്ധതിക്കായി 80,00,000 രൂപ വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്തിന്റെ മുഴുവന്‍ വീടുകളിലും ജൈവ മാലിന്യ സംസ്കരണത്തിനുള്ള ഉപാധികള്‍ നല്കാന് ബജറ്റ് വിഭാവനം ചെയ്യുന്നു.
പശ്ചാത്തല മേഖലയില്‍ റോഡുകള്‍ക്കായി 2,12,24,000 രൂപയും, പൊതു കെട്ടിടങ്ങള്‍ക്കായി 25 ലക്ഷം രൂപയും ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മാണത്തിനായി ഒന്‍പതു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
നികുതിയിനത്തില്‍ 2,64,00000 രൂപയും നിതുതിയേതര വരവുകളായി 1,26,60000 രൂപയും ജനറല്‍ പര്‍പ്പസ് ഫണ്ടിനത്തില്‍ 1,97,56000 രൂപയും ഉള്‍പ്പെടെ ആകെ തനതു വരുമാനം 5,88,16000 രൂപ പ്രതീക്ഷിക്കുന്നു.