സെന്റ് ജോര്‍ജ് പള്ളിയില്‍ ആത്മാഭിഷേക കണ്വന്ഷന്
1533077
Saturday, March 15, 2025 4:22 AM IST
പെരുമ്പാവൂര്‍: സെന്റ് ജോര്‍ജ് റോമന്‍ കത്തോലിക്കാ ദേവാലയത്തില്‍ ആത്മാഭിഷേക കണ്വന്ഷന് (15 മുതല്‍ 17 വരെ) ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ വൈകിട്ട് അഞ്ചു മുതല്‍ രാത്രി ഒന്‍പതു വരെ. ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍ കണ്വന്ഷന് ഉദ്ഘാടനം ചെയ്യും. നവജീവന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. വിബിന് ചൂതംപറമ്പില്‍ കണ്വന്ഷന് നയിക്കും.
ദിവസവും വൈകിട്ട് അഞ്ചിന് കുരിശിന്റെ വഴി, 5.30-ന് ദിവ്യബലി, 6.30-ന് ഗാനശുശ്രൂഷ, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന ഫാ. വിന്‍സന്റ് പാറമേല്‍, ഫാ. ലിദിന് ബേബിച്ചന്, മോണ്‍. ജോസ് നവസ് പുത്തന്‍പറമ്പില്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും.