ഖാദി തൊഴിലാളി സംഗമവുമായി ജില്ലാ പഞ്ചായത്ത്
1533075
Saturday, March 15, 2025 4:22 AM IST
കാക്കനാട്: എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നടപ്പു വാർഷിക പദ്ധതിയിലുൾപ്പെടുത്തി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ സഹകരണത്തോടെ നടന്നു വരുന്ന ഖാദി ഫെസ്റ്റിനോടനുബന്ധിച്ച് ഖാദി തൊഴിലാളികളുടെ സംഗമംസംഘടിപ്പിച്ചു.
മികച്ച ഖാദിയൂണിറ്റുകളെയും തൊഴിലാളികളെയും ചടങ്ങിൽ ആദരിച്ചു ജില്ലാപഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്നസംഗമം മുൻ മന്ത്രി കെ.ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി.വി. ശ്രീനിജൻ എംഎൽഎ മുഖ്യാതിഥിയായി പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ്, ആരോഗ്യ സ്ഥിരം സമിതിചെയർമാൻ എം.ജെ. ജോമി, അംഗങ്ങളായ എ.എസ്. അനിൽകുമാർ, ഷാരോൺ പനക്കൽ , എൽദോ ടോം പോൾ, ഖാദി ഗ്രാമ വ്യവസായ ബോർഡ് അംഗം കെ. ചന്ദ്രശേഖരൻ , ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം. ഷെഫീഖ്, എസ്. ഷിഹാബുദ്ദീൻ, കെ. ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.