തർക്കരഹിത ഗ്രാമം: ഞാറയ്ക്കലിൽ അദാലത്ത് നടത്തി
1515330
Tuesday, February 18, 2025 3:30 AM IST
കൊച്ചി: ഞാറയ്ക്കൽ പഞ്ചായത്തിനെ തർക്കരഹിത ഗ്രാമമാക്കുന്നതിന്റെ ഭാഗമായി എറണാകുളം ഗവ. ലോ കോളജും കൊച്ചി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും സംയുക്തമായി അദാലത്ത് സംഘടിപ്പിച്ചു. ഞാറയ്ക്കൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി സെക്രട്ടറി ആർ. രജിത ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിൻസിപ്പൽ ഡോ. ബിന്ദു നമ്പ്യാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി രാജു, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർപേഴ്സൺ രജനി തങ്കപ്പൻ, അസി.പ്രഫസർമാരായ എം.കെ. ഡയാന, മായിൻ അബൂബക്കർ എന്നിവർ പ്രസംഗിച്ചു. അദാലത്തിലെത്തിയ പരാതികളിൽ 30 ശതമാനവും ഒത്തുതീർപ്പാക്കിയെന്ന് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി അധികൃതർ അറിയിച്ചു.