തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
1377640
Monday, December 11, 2023 10:16 PM IST
കൂത്താട്ടുകുളം: മാരുതി കവലയ്ക്ക് സമീപം അർജുനൻമല റോഡിൽ തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. മംഗലത്തുതാഴം തൊണ്ടിക്കാട്ടിൽ മനോഹരന്റെ ഭാര്യ കുമാരി (തങ്കം-67) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ജോലിക്കിടെ കടുത്ത അസ്വസ്ഥതയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടർന്ന് കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ: മഞ്ജു, സൗമ്യ. മരുമക്കൾ: ദിലീപ് പുതുവേലി, ഗിരീഷ് വയനാട്.