‘ഷൂ' പ്രതിഷേധം തുടരും: അലോഷ്യസ് സേവ്യര്‍
1377612
Monday, December 11, 2023 2:27 AM IST
കൊച്ചി: നികുതി പണം ഉപയോഗിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന ആഢംബര യാത്ര തിരുവനന്തപുരത്തേക്ക് എത്തുന്നതുവരെ ഷൂ കൊണ്ടുള്ള പ്രതിഷേധം തുടരുമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍.
കരിങ്കൊടി കാട്ടി പ്രതിഷേധിച്ചവരെ ഗുണ്ടകള്‍ ആക്രമിക്കുന്നതിനേക്കാള്‍ ഭീകരമായാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുന്നത്. എറണാകുളത്ത് ഇന്നലെ കണ്ട പ്രതിഷേധാഗ്നി സംസ്ഥാന വ്യാപകമായി ശക്തമാക്കും.
ജനാധിപത്യ സമരങ്ങളെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ നീക്കമെങ്കില്‍ കേരളത്തിലെ മുഴുവന്‍ ജയിലറകളും നിറയ്ക്കേണ്ടി വന്നാലും പ്രതിഷേധം തുടരുമെന്നും അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.