ബോംബ് ഭീഷണി: ആലുവയിൽ ട്രെയിനുകൾ പിടിച്ചിട്ടു
1377611
Monday, December 11, 2023 2:27 AM IST
ആലുവ: ആലുവ റെയിൽവേ സ്റ്റേഷന് ബോംബ് ഭീഷണി ഫോൺ സന്ദേശം. സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാതർ വിളിച്ചറിയിക്കുകയായിരുന്നു. ഇതേത്തുടർന്ന് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തുകയാണ്. ഏതാനും ട്രെയിനുകൾ പിടിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നുമാണ് ടെലഫോണിൽ തിരുവനന്തപുരത്തെ റെയിൽവേ കൺട്രോൾ റൂമിലേക്ക് ഫോൺ സന്ദേശം എത്തിയത്.