യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച എട്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരേ കേസ്
1377610
Monday, December 11, 2023 2:27 AM IST
ആലുവ: നവകേരള സദസ് ദിനത്തിൽ പ്രതിഷേധ സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച പരാതിയിൽ എട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ ആലുവ ടൗൺ പോലീസ് കേസെടുത്തു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ദേശം പുറയാര്‍ പടിക്കമുറ്റം കാസിമിനെ മര്‍ദിച്ചതായാണ് പരാതി. ഡിവൈഎഫ്ഐ പ്രവര്ത്തകന് രാഹുല്‍ ഉള്‍പ്പടെ കണ്ടാലറിയാവുന്ന എട്ട് പേര്‍ക്കെതിരെയാണ് കേസെടുത്തത്.