കോണ്‍ഗ്രസ് പോലീസ് സ്റ്റേഷന് മാര്‍ച്ച് ഇന്ന്
1377609
Monday, December 11, 2023 2:27 AM IST
കൊച്ചി: നവകേരള സദസിന്റെ ഭാഗമായി കോതമംഗലത്തും പെരുമ്പാവൂരും പ്രതിഷേധക്കാരെ ക്രൂരമായി മര്‍ദിക്കുന്ന ക്രിമിനലുകളെ പോലീസും സര്‍ക്കാരും സംരക്ഷിക്കുകയാണെന്നാരോപിച്ച് കോണ്‍ഗ്രസ് ഇന്ന് 14 നിയോജക മണ്ഡലങ്ങളിലും പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തും. സംയുക്ത ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് മാര്‍ച്ച്.
കേരളത്തില്‍ നവകേരള ഗുണ്ടാരാജാണ് നടക്കുന്നതെന്നും ഭരണത്തണലില്‍ ഗുണ്ടകള്‍ അഴിഞ്ഞാടുകയാണെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. എംഎല്‍എയെ പോലും മര്‍ദിക്കാന്‍ സിപിഎം ക്രിമിനലുകള്‍ക്ക് ധൈര്യം നല്‍കിയത് മുഖ്യമന്ത്രിയുടെ വാക്കുകളാണ്. പാര്‍ട്ടി സെക്രട്ടറിയെ പോലെയാണ് മുഖ്യമന്ത്രി പെരുമാറുന്നത്. മുഖ്യമന്ത്രി അക്രമികളെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.