അങ്കമാലി പടക്ക വിപണി ഉണർന്നു
1377605
Monday, December 11, 2023 2:20 AM IST
അങ്കമാലി: ക്രിസ്മസ് എത്തിയതോടെ അങ്കമാലി പടക്ക വിപണി ഉണർന്നു. മലയോര മേഖലയുടെ മൊത്ത വിപണിയാണ് അങ്കമാലി പടക്ക വിപണി. മുന്‍പ് തമിഴ്നാട്ടില്‍നിന്നു പണിക്കാരെ എത്തിച്ചായിരുന്നു കമ്പിത്തിരിയും മത്താപ്പൂവും മേശപ്പൂവും മറ്റും നിര്മിച്ചിരുന്നുതെങ്കില് ഇന്ന് പൂര്‍ണമായും അങ്കമാലിക്കാര് തന്നെയാണ് നിര്‍മാണത്തിന്റെ സൂത്രധാരന്മാർ.
ക്രിസ്മസ്, വിഷു കാലഘട്ടങ്ങളിലാണ് അങ്കമാലി പടക്ക വിപണി ഉണരുന്നത്. ഇതോടെ നഗരത്തിന്റെ മുക്കിലും മൂലയിലും പടക്ക കടകള്‍ നിറയും. ഒരിക്കല്‍ താല്‍ക്കാലികമായി ഉയര്‍ന്ന പടക്ക കടയ്ക്ക് തീ പിടിച്ചതിനെതുടര്ന്നാണ് ടൗണില്‍ നിരയായി ഉണ്ടായിരുന്ന സീസണ് കടകള്‍ പോലീസ് ഇടപെട്ട് നിര്‍ബന്ധിച്ച് പൂട്ടിയത്.