പിഞ്ചുകുഞ്ഞിന്റെ കൊലപാതകം:മൃതദേഹം ഏറ്റുവാങ്ങാന്‍ ആളില്ല
1377603
Monday, December 11, 2023 2:20 AM IST
കൊച്ചി: അമ്മയും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയ ഒന്നേകാല്‍ മാസം പ്രയമുള്ള ആണ് കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ല. കളമശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.
മൃതദേഹം ഏറ്റുവാങ്ങാന്‍ ആരും എത്തിയില്ലെങ്കില്‍ അനാഥമായി പ്രഖ്യാപിച്ച് പൊതുശ്മശാനത്തില്‍ സംസ്കരിക്കുകയാകും നടപടി. അതിനിടെ കേസിൽ അമ്മ അശ്വതി ഓമനക്കുട്ടന്റെ ആദ്യ പങ്കാളിയായ കണ്ണൂര്‍ സ്വദേശിയെ പോലീസ് ഇന്ന് ചോദ്യം ചെയ്യും.കുഞ്ഞിന്റെ അമ്മയുടെ മൊഴിപ്രകാരമാണിത്. കുഞ്ഞ് തന്റേതാണെന്ന് ഇയാള്‍ സമ്മതിച്ചതായാണ് വിവരം. ഇക്കാര്യത്തില്‍ വ്യക്തത തേടിയാണ് ഇന്നത്തെ ചോദ്യം ചെയ്യല്‍.
കേസിലെ പ്രതികളായ കുഞ്ഞിന്റെ അമ്മ എഴുപുന്ന സ്വദേശിനി അശ്വതി ഓമനക്കുട്ടന് (25), സുഹൃത്ത് കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി വി.പി. ഷാനിഫ് (25) എന്നിവരെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി പോലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.