ലക്ഷങ്ങളുടെ മയക്കുമരുന്നുമായി നാല് യുവാക്കൾ പിടിയിൽ
1377602
Monday, December 11, 2023 2:20 AM IST
കാക്കനാട്: ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നുമായി നാല് യുവാക്കളെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു.
പാലക്കാട് സ്വദേശി പള്ളിയാൽതൊടി വീട്ടിൽ മുഹിനുദീൻ (26), കാസർഗോഡ് സ്വദേശി നെല്ലിക്കുന്നേൽ ഫാരിസ് (31), കാസർകോട് സ്വദേശി സക്കറിയ മൻസിൽ സക്കറിയ (30), കുമ്പള എ.ജെ മൻസിൽ നൗഷാദ് (28) എന്നിവരെയാണ് യോദ്ധാവ് ടീമും തൃക്കാക്കര പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്.
ഇവരിൽനിന്നു 5.10 ഗ്രാം എംഡിഎംഎ, 600 ഗ്രാം കഞ്ചാവ് ഉൾപ്പെടെ നിരോധിത മയക്കുമയക്കുമരുന്നുകളാണ് പിടികൂടിയത്. ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന കാക്കനാട് വാഴക്കാല ഓത്തുപള്ളി പറമ്പ് ബൈലൈൻ റോഡിലെ വാടകവീട്ടിൽനിന്ന് ഇന്നലെ പുലർച്ചെ ഒന്നോടെ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.