കൊച്ചിയിൽ 52 ലക്ഷത്തിന്റെ സ്വർണ മിശ്രിതം പിടികൂടി
1377601
Monday, December 11, 2023 2:20 AM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം 52 ലക്ഷം രൂപ വിലവരുന്ന സ്വർണ മിശ്രിതമാണ് പിടികൂടിയത്.
അബുദാബിയിൽ നിന്നും എയർ അറേബ്യ വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശി അബ്ദുൾ നാസറാണ് സ്വർണ മിശ്രിതം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.
നാല് കാപ്സ്യൂളുകളിലാക്കിയ 954 .70 ഗ്രാം സ്വർണ മിശ്രിതം ഇയാൾ ശരീരത്തിലാണ് ഒളിപ്പിച്ചിരുന്നത്. ഇന്ത്യൻ കസ്റ്റംസ് ആക്ട് അനുസരിച്ച് യാത്രക്കാരനെതിരേ കേസെടുത്തു .