മദ്യപിച്ച് വാഹനം ഓടിച്ചതിന് കേസെടുത്തു
1377600
Monday, December 11, 2023 2:20 AM IST
കൊച്ചി: കുറ്റകൃത്യങ്ങള്‍ പെരുകുന്ന കൊച്ചിയില്‍ പരിശോധനകള്‍ കര്‍ശനമാക്കി പോലീസ്. സിറ്റി പരിധിയില്‍ മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലും മദ്യപിച്ചു വാഹനം ഓടിച്ചു ഉണ്ടാകുന്ന അപകടങ്ങള്‍ കൂടിയതോടെയുമാണ് നടപടിയുമായി പോലീസ് നിരത്തിലിറങ്ങിയത്. പ്രത്യേക പരിശോധനയില്‍ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
മയക്കുമരുന്ന് വില്‍പ്പനയ്ക്കും ഉപയോഗത്തിനുമെതിരെ 40 ഉം മദ്യപിച്ചു വാഹനം ഓടിച്ചതിന് 221 കേസുകളും അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചതിന് 93 ഉം പൊതുസ്ഥലത്ത് മദ്യപാനം നടത്തിയതിന് 32ഉം നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും വില്‍പ്പനയ്ക്കുമെതിരെ 20 ഉം കേസുകൾ സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തു.