ആവേശമായി രാജഗിരി മാരത്തണ്‍
1377599
Monday, December 11, 2023 2:20 AM IST
കൊച്ചി: നല്ല ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കാനായി കളമശേരി രാജഗിരി പബ്ലിക് സ്കൂള്‍ സംഘടിപ്പിച്ച നാലാമത് രാജഗിരി മാരത്തണ്‍ ആവേശമായി. കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെ 1,300 പേര് വിവിധ വിഭാഗങ്ങളില്‍ പങ്കെടുത്തു.
പ്രധാന ഇനമായ 42.2 കിലോ മീറ്റര്‍ ബോള്‍ഗാട്ടി പാലസില്‍ നിന്ന് രാവിലെ രാജഗിരി പബ്ലിക് സ്കൂള്‍ ഡയറക്ട്ര് ഫാ. പൗലോസ് കിടങ്ങന്‍ ഫ്ളാഗ് ഓഫ് ചെയ്തു. മറ്റ് ഇനങ്ങളുടെ ഫ്ളാഗ് ഓഫ് ബാഡ്മിന്റൺ പരിശീലകന് ജോയ് ടി. ആന്റണി, ഗുസ്തി താരം സഞ്ജന ജോര്‍ജ്, രാജഗിരി പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ റൂബി ആന്റണി എന്നിവര്‍ നിര്‍വഹിച്ചു.
മാരത്തണ്‍ വിജയികള്‍ക്ക് ഹൈബി ഈഡന് എംപി, മുന്‍ വോളിബോള്‍ താരം ടോം ജോസഫ്, ഗുസ്തി താരം സഞ്ജന ജോര്‍ജ്, രാജഗിരി പബ്ലിക് സ്കൂള്‍ ഡയറക്ടർ ഫാ. പൗലോസ് കിടങ്ങേന് തുടങ്ങിയവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
കുട്ടികളുടെ ശാരീരികക്ഷമത വര്‍ധിപ്പിക്കാനായി നടത്തിയ സ്റ്റെപ് ചലഞ്ച് വിജയികള്‍ക്ക് പ്രിന്‍സിപ്പല്‍ റൂബി ആന്റണി സമ്മാനങ്ങള്‍ നല്കി. പിടിഎ പ്രസിഡന്റ് ഡോ. ജിജോ പോള്‍, മാരത്തണ്‍ കണ്‍വീനര്‍ ഉമ്മര്‍ ഫാറൂഖ്, മുളവുകാട് പഞ്ചായത് പ്രസിഡന്റ് വി.എസ്. അക്ബര്‍, വാര്‍ഡ് മെമ്പര്‍ ലിസ സേവ്യര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.