മലയോര സംഗമ സദസ്
1377597
Monday, December 11, 2023 2:05 AM IST
മൂവാറ്റുപുഴ: മലയോരേ മേഖലയായ മൂവാറ്റുപുഴയിൽ പതിനായിരങ്ങളുടെ സംഗമ സദസായി നവേകേരള സദസ് മാറി. ഉച്ചകഴിഞ്ഞ് രണ്ടിന് തുടങ്ങേണ്ട അപേക്ഷ സ്വീകരിയ്ക്കൽ ഒരു മണിക്കൂർ മുന്പേ തുടങ്ങി. വിവിധ സംഘടന ഭാരവാഹികളും പൊതുജനങ്ങളും നേരത്തേയെത്തിയതിനാൽ ഒരു മണിയോടെ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി.
പ്രത്യേകം തയാറാക്കിയ 26 കൗണ്ടറുകളിലായി അപേക്ഷകൾ സ്വീകരിച്ചു. അംഗപരിമിതർ സ്ത്രീകൾ, മുതിർന്ന പൗരന്മാർ, പൊതു വിഭാഗങ്ങൾക്കും പ്രത്യേക കൗണ്ടറുകളായിരുന്നു. സ്ത്രീകളുൾപ്പെടെയുള്ളവർ കുടുംബാംഗങ്ങളുമായാണ് നവകേരള സദസിനെത്തിയത്. പൗരപ്രമുഖർ വിവിവിധ സംഘടനാ ഭാരവഹികൾ എന്നിവരും എത്തിയിരുന്നു.
മുഖ്യമന്ത്രിമാരേയും മന്ത്രിമാരേയും നഗരസഭ സ്റ്റേഡിയത്തെിലെ വേദിയിലേക്ക് പഞ്ചാദ്യം, തകിൽ, ചെണ്ടമേളം, കാവടി, കഥകളി രൂപങ്ങൾ ഗരുഡൻ തൂക്കം, ചവിട്ട് നാടകം തുടങ്ങിയവയുടെ അവതരണങ്ങളോടെയും വർണ്ണ ബലൂണുകളുയർത്തിയും വർണ്ണക്കൊടികളും വീശിയാണ് സംഘാടക സമിതി വരവേറ്റത്.
പൊതുസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ എൽദോ എബ്രഹാം അധ്യക്ഷതവഹിച്ചു. മൂവാറ്റുപുഴയിലെ നവകേരള സദസിന് ശേഷം നെഹൃ പാർക്ക്, വാഴക്കുളം വഴി തൊടുപുഴയ്ക്ക് യാത്രതിരിച്ച മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ജില്ലാ അതിർത്തിയായ അച്ചൻ കവലയിൽ യാത്രയയപ്പ് നൽകി.