സർക്കാർ ചെലവിലെ രാഷ്ട്രീയ പ്രചാരണം: ഷിബു തെക്കുംപുറം
1377596
Monday, December 11, 2023 2:05 AM IST
കോതമംഗലം: നവകേരള സദസ് സർക്കാർ ചെലവിലുള്ള രാഷ്ട്രീയ പ്രചരണമാണെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനർ ഷിബു തെക്കുംപുറം. കഴിഞ്ഞ കാലങ്ങളിൽ നടന്ന ബജറ്റ് പ്രഖ്യാപനത്തിന്റെ ആവർത്തനം മാത്രമാണ് കോതമംഗലത്ത് മുഖ്യമന്ത്രി നടത്തിയത്.
കോതമംഗലത്തെ അടിസ്ഥാന വികസന പ്രശ്നങ്ങളെക്കുറിച്ച് നവകേരള സദസിൽ പരാമർശിച്ചില്ല. തങ്കളം-കാക്കനാട് ബൈപ്പാസ്, ചേലാട് സ്റ്റേഡിയം, റബറിന് താങ്ങുവില, വന്യമൃഗ ശല്യത്തിന് പരിഹാരം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള യാതൊരു നിർദ്ദേശവും നവകേരളത്തിലുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.