വാഹനഗതാഗതം തടസപ്പെടും
1377594
Monday, December 11, 2023 2:05 AM IST
കൂത്താട്ടുകുളം: മാറിക കോഴിപ്പിള്ളി വഴിത്തല റോഡിൽ കോഴിപ്പിള്ളി കുരിശ് കവല മുതൽ കോഴിപ്പിള്ളി കാവ് വരെയുള്ള റോഡിൽ കലുങ്ക് പുതുക്കിപ്പണിയുന്നതിനുള്ള പ്രവൃത്തി ആരംഭിക്കുന്നതിനാൽ നാളെ മുതൽ ഇതു വഴിയുള്ള വാഹനഗതാഗതം പൂർണമായി തടസപ്പെടും.
ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഇതുവഴി പോകേണ്ട വാഹനങ്ങൾ കോഴിപ്പിള്ളി കാവിന്റെ മുന്നിലൂടെയുള്ള റോഡിലൂടെ പോകേണ്ടതാണെന്ന് പിഡബ്ല്യുഡി അസി. എൻജിനീയർ അറിയിച്ചു.