കുടിവെള്ളം പാഴാകുന്നു
1377593
Monday, December 11, 2023 2:05 AM IST
കോതമംഗലം: ചെറിയപള്ളിത്താഴം ഹൈറേഞ്ച് ജംഗ്ഷൻ ലിങ്ക് റോഡിൽ ജല അഥോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ദിവസങ്ങളായി കുടിവെള്ളം റോഡിലൂടെ ഒഴുകി ഓടയിൽ പതിക്കുകയാണ്.
പൈപ്പിലെ ചോർച്ചമൂലം സമീപത്തെ വീടുകളിലൊന്നും കുടിവെള്ളം ലഭിക്കുന്നില്ല. ജല അഥോറിറ്റി ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.