ഓരോ ബലിയർപ്പകനും സ്നേഹത്തിന്റെ ഉറവിടമാകണം: മാർ പുന്നക്കോട്ടിൽ
1377592
Monday, December 11, 2023 1:58 AM IST
കോതമംഗലം: ഓരോ ബലിയർപ്പകനും സ്നേഹത്തിന്റെ ഉറവിടമാകണമെന്ന് ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ. കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ നടന്നുവന്ന ദിവ്യകാരുണ്യ കണ്‍വൻഷന്റെ സമാപന ദിനത്തിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു ബിഷപ്.
വികാരി ജനറാൾ മോണ്‍. പയസ് മലേക്കണ്ടത്തിൽ, വെളിയേൽച്ചാൽ ഫൊറോനയിലെ വൈദികർ എന്നിവർ വിശുദ്ധ കുർബാനയിൽ സഹകാർമികരായിരുന്നു. ഫാ. ജെയിംസ് തെക്കുംചേരിക്കുന്നേൽ, ഫാ. ജോയി ചെഞ്ചേരിൽ, റവ.ഡോ. തോമസ് ജെ. പറയിടം എന്നിവർ വചനപ്രഘോഷണം നടത്തി.