സമഗ്രകൃഷി വികസനത്തിൽ ട്രാക്ടർ പരിശീലനം
1377591
Monday, December 11, 2023 1:58 AM IST
മൂവാറ്റുപുഴ: ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൻ മഹിളാ കിസാൻ ശാക്തീകരണ്‍ പരിയോജന, ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കൃഷിവകുപ്പ് എന്നിവ സംയുക്തമായി നടപ്പാക്കുന്ന സമഗ്രകൃഷി വികസന പരിപാടിയിൽ ട്രാക്ടർ പരിശീലനത്തിന്റെയും പച്ചക്കറി കൃഷിയുടെയും ഉദ്ഘാടനം നടത്തി. മഞ്ഞള്ളൂർ പഞ്ചായത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പത്ത് വനിതകൾ ചേർന്ന് പാട്ടത്തിനെടുത്ത പത്ത് സെന്റ് സ്ഥലത്ത് ട്രാക്ടർ പരിശീലനവും, ഡ്രിപ്പ് ഇറിഗേഷൽ പരിശീലനവും, ജീവാണു വളനിർമാണ പരിശീലനവും നൽകിയാണ് പച്ചക്കറി കൃഷി ചെയ്യുന്നത്. എട്ട് ദിവസത്തെ പരിശീലനമാണ് പദ്ധതി പ്രകാരം നൽകുന്നത്.യോഗത്തിൽ മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസി ജോളി, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷൻ ബെസ്റ്റിൻ ചേറ്റൂർ, പഞ്ചായത്തംഗങ്ങളായ ജയമോൾ സന്തോഷ്, റെയ്സമ്മ സാബു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.ജി. രതി, എംകഐസ്പി കോ-ഓർഡിനേറ്റർ എം.കെ. സലിം, ജോയിന്റ് ബിഡിഒമാരായ കെ.എസ്. റാൻസണ്‍, റ്റി.വി. പ്രശാന്ത്, സി.എം. ഹൈനസ്, കൃഷി അസിസ്റ്റന്റ് റസീന, എൻ.പി. ലീപ, ജയ വർഗീസ്, കെ.എ. സിന്ധു തുടങ്ങിയവർ പ്രസംഗിച്ചു.